/kalakaumudi/media/media_files/2026/01/21/rahul-mamkootathil-2026-01-21-12-13-16.jpg)
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം. തന്റെ നഗ്നവീഡിയോ ചിത്രീകരിച്ചെന്നും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചത്.
നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയിൽ സ്വീകരിക്കുക.
രാഹുൽ നടത്തിയ പത്തോളം പീഡനങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരമുണ്ടെന്നും ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണെന്നും യുവതി പറയുന്നു. രാഹുൽ സാഡിസ്റ്റാണ്. തന്നെ രാഹുൽ പലതവണ ബലാത്സംഗം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു. വീഡിയോ കോളിലൂടെ താൻ ഗുളിക കഴിച്ച് ഗർഭച്ഛിദ്രം നടത്തി എന്ന് രാഹുൽ കൃത്യമായി ഉറപ്പുവരുത്തിയെന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.തന്നെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഉപദ്രവിച്ചു.
രാഹുൽ ലൈംഗിക വൈകൃതമുള്ള ആളാണ്. രാഹുലിന് ജാമ്യം കൊടുത്താൽ തെളിവ് നശിപ്പിക്കുമെന്നും തനിക്കെതിരെ പ്രവർത്തിക്കുമെന്നും യുവതി പറയുന്നു. രാഹുലിന്റെ ഫോണിൽ തന്നെ നഗ്ന വിഡിയോ ഉണ്ട്. ജാമ്യം കിട്ടിയാൽ തന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടെന്നും യുവതി പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
