തെരുവിൽ കിടന്നുറങ്ങുകയായിരുന്ന ആളെ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ജോസഫിന്റെ പണം നേരത്തെ ആന്റപ്പൻ കവർന്നിരുന്നു.ഈ പണം തിരിച്ചു ചോദിച്ചതാണ് തർക്കത്തിനും അതിക്രമത്തിനും കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

author-image
Devina
New Update
fireeeee

കൊച്ചി: തെരുവിൽ കിടന്നുറങ്ങിയ ആളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസിൽ പ്രതി ആന്റപ്പനെ കടവന്ത്ര പോലീസ് കസ്റ്റഡിയിൽ എടുത്തു .

 കൊച്ചി കടവന്ത്രയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്.

 ജോസഫും ആന്റപ്പനും പരിചയക്കാരാണ്.

 ജോസഫിന്റെ പണം നേരത്തെ ആന്റപ്പൻ കവർന്നിരുന്നു.ഈ പണം തിരിച്ചു ചോദിച്ചതാണ് തർക്കത്തിനും അതിക്രമത്തിനും കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

 ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് സൂചിപ്പിച്ചു