കാക്കനാട് പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ.ബംഗാൾ സ്വദേശി സത്യൻ മിത്ര (24)നെ ഇൻഫോപാർക്ക് പോലീസ് പിടികൂടി.ചൊവ്വാഴ്ച ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

author-image
Shyam
New Update
WhatsApp Image 2025-06-18 at 11.56.08 AM

 തൃക്കാക്കര:  പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ.ബംഗാൾ സ്വദേശി സത്യൻ മിത്ര (24)നെ ഇൻഫോപാർക്ക് പോലീസ് പിടികൂടി.ചൊവ്വാഴ്ച ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.തുണി വിരിക്കുന്നതിനായി  മാതാവിനൊപ്പം വാടക  വീടിന് പുറത്തിറങ്ങിയപ്പോൾ പോയപ്പോൾ സമീപത്തെ മുറിയിൽ ഉണ്ടായിരുന്ന പ്രതി കുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി  കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഒച്ചവശത്തോടെ മാതാവും,സമീപത്തെ മുറികളിൽ താമസിച്ചിരുന്നവരും ഓടിയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇൻഫോപാർക്ക് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

POCSO Case Infopark Police