ആലപ്പുഴയിലെ കുഴിമന്തിക്കട അടിച്ചുതകർത്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റിയ ശേഷമാണ് ആക്രമണം നടത്തിയത്.

author-image
Vishnupriya
Updated On
New Update
jeep

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചു തകർത്ത കേസിൽ പൊലീസുകാരനായ കെ.എഫ്. ജോസഫിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായിരുന്നു ജോസഫ്. കോട്ടയം എസ്പിയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആലപ്പുഴ വലിയ ചുടുകാട് ജം‌ക്‌ഷനിലെ കുഴിമന്തി കട വെള്ളിയാഴ്ച വൈകിട്ടാണ് ജോസഫ് അടിച്ചു തകർത്തത്. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റിയ ശേഷമാണ് ആക്രമണം നടത്തിയത്. കടയിലെ ഗ്ലാസുകളെല്ലാം ജോസഫ് പൊട്ടിച്ചു. സംഭവസമയം ജോസഫ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

alappuzha kuzhimanthi