/kalakaumudi/media/media_files/2025/10/23/whatsapp-im-2025-10-23-10-32-38.jpeg)
കൊച്ചി : ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന *സ്വപ്ന സുന്ദരി* ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്നു. മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്ന തുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്.മുൻജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയ എന്നിവരാണ് ഗ്രാമത്തെ അടക്കിഭരിക്കുന്നത് .പ്രദേശത്തെ സ്ത്രീകളുടെ നിരവധി ദുരൂഹ മരണങ്ങൾ നടക്കുന്നു .കാണാതായ ഒരു പെൺകുട്ടിയെ തേടി ഷാനു എന്ന മോഡൽ എത്തുന്നു. കൗതുകവും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവിലേക്കാണ് ചിത്രം നീങ്ങുന്നത്. സസ്പെൻസ് നിറഞ്ഞ ആഖ്യാന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാം ബി ടി,സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിച്ച ചിത്രം കെ. ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നു.റോയിറ്റയും കുമാർ സെന്നും ചേർന്ന് കഥ ഒരുക്കിയിരിക്കുന്നത്.
സീതു ആൻസണിന്റെ തിരക്കഥയ്ക്ക് സീതു ആൻസൺ & കെ ജെ ഫിലിപ്പ് സംഭാഷണം ഒരുക്കിയിരിക്കുന്നു.
ജിന്റോ,ജോൺ സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ .രജിത് കുമാർ സക്കറിയ പൊന്നൂസ് ആയി എത്തുന്നു. സാനിഫ് അലി ഷാനുവായി അഭിനയിക്കുന്നു. കൂടാതെ ശ്രീറാം മോഹൻ,,സാജിദ് സലാം, ഡോഷിനു ശ്യാമളൻ, ദിവ്യ തോമസ്, ഷാരോൺ സഹിം, മനീഷ മോഹൻ, ശാർലറ്റ് സജീവ്, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാബു കൃഷ്ണ,സ്വാമി ഗംഗേ സാനന്ദ, നിഷാദ് കല്ലിങ്കൽ, ബെന്നി പുന്നറാം, സണ്ണി അങ്കമാലി,ബാലസൂര്യ, അജയ് പുറമല, ഫിറോസ് ബാബു,രമേശ് അന്നിപ്പറ, ആഷിക്, ഷിബുഇച്ചാമഠം, സൈജു വാത്തുകോടത്. വിജയൻ കോടനാട്,ബഷീർ മൊയ്തീൻ, അബൂ പട്ടാമ്പി,മുഹമ്മദ് പെരുമ്പാവൂർ, രജിഷ് സോമൻ, ഷമീർ ബാബു, ഷാൻസി സലാം,അന്ന എയ്ഞ്ചൽ, ജാനകി ദേവി,ആര്യജയൻ, രാജി തോമസ്,രാജീമേനോൻ, അമ്പിളി ഉമാ മഹേശ്വരി, അഫ്രിൻ വക്കയിൽ, നസ്റിൻ,പീലി കൃഷ്ണ , സരദാമ്മ , സന്ധ്യ ആലപ്പുഴ , രാജേശ്വരി കണ്ണൂർ ,ഇന്ദു ഹേമങ്കിനി , എന്നിവരും അഭിനയിക്കുന്നു.
മസ്കറ്റ്, അബുദാബി, മൂന്നാർ,പൂപ്പാറ, തലയോലപ്പറമ്പ്, ആലുവ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. സെൻമേരിസ് അസോസിയേറ്റ്സ്, ഹിമുക്രി ക്രിയേഷൻസ്,,ഗീതം റിലീസ് എന്നിവർ ചേർന്നാണ് ചിത്രംവിതരണംചെയ്യുന്നത്. നവംബർ 7ന് യുകെ, യൂറോപ്,യു.എ.ഇ, എന്നീ വിദേശരാജ്യങ്ങളും റിലീസ് ചെയ്യുന്നു. പി.ആർ.ഓ എം.കെ ഷെജിൻ.