സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ: കടകംപള്ളി സുരേന്ദ്രനെതിരായ കോൺ​ഗ്രസ് നേതാവിന്റെ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല

കടകംപള്ളി സുരേന്ദ്രനെതിരെ കോൺഗ്രസ് നേതാവ് ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല

author-image
Devina
New Update
kadakampallty

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല. കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡൻ്റുമായ എം മുനീറാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതും കടകംപള്ളിയുടെ കേസുമായി താരതമ്യം ചെയ്യാനാവില്ലെന്നും പൊലീസ് പറയുന്നു.കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തുന്നത്. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നൽകിയിട്ടില്ല.