കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരെ നടപടിയെടുത്ത് ആര്‍ടിഒ

യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു.

author-image
Rajesh T L
New Update
car swimming pool.

swimming pool in car

Listen to this article
0.75x 1x 1.5x
00:00 / 00:00

ആവേശം സിനിമയിലെ അംബാന്‍ സ്റ്റൈലില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരെ നടപടിയെടുത്ത് ആര്‍ടിഒ. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെയാണ് നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെതിരെ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് സഞ്ജുവിനെതിരെ നടപടി എടുത്തിരിക്കുന്നത്. അധികൃതര്‍ വാഹനം പിടിച്ചെടുത്ത് കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു.

 

swimming pool