ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച 'സുയേശു ഈ കുടുംബത്തിൻറെ നാഥൻ'; ഇടത് നിരീക്ഷകനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രൊലൈഫ്

author-image
Anagha Rajeev
Updated On
New Update
S
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരിൽ ക്രിസ്തുവിന്റെ ചിത്രത്തെ വികൃതമാക്കി അവതരിപ്പിച്ചതിനെതിരെയാണ് സഭ രംഗത്ത് വന്നത്. മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സർക്കാർ നേരിടണമെന്നും പ്രൊലൈഫ് ആവശ്യപ്പെട്ടു.

ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നതാണെന്നും സഭ പ്രതികരിച്ചു. ക്രിസ്തുവിൻറെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേർത്ത ചിത്രമാണ് തൃശൂരിലെ ബിജെപി വിജയത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ റെജി ലൂക്കോസ് ഉപയോഗിച്ചത്.

‘ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിൻറെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

syro malabar church prolife