/kalakaumudi/media/media_files/30vi5QQVKTsYOzJQVYwy.jpg)
കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർത്തി എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തെ തുടർന്നാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാൻ കഴിയില്ല. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അവഗണനയുണ്ടാകുമ്പോൾ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ പറഞ്ഞു.
അവഗണന തുടരുമ്പോഴാണ് വിഘടന വാദങ്ങളിലേക്ക് ചിലർsys leader division of kerala statesys leader division of kerala state ഇറങ്ങുന്നതെന്ന് പറഞ്ഞ എസ്.വൈ.എസ്, മലബാർ സംസ്ഥാനം വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും ചോദിച്ചു. മോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സർക്കാരും ചെയ്യുന്നതെന്നും മുസ്തഫ മുണ്ടുപാറ കൂട്ടിചേർത്തു.
അതേസമയം, മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.