/kalakaumudi/media/media_files/2025/09/25/issac-2025-09-25-20-37-22.jpg)
വയനാട് : ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ ടി.ജെ ഐസക്കിന് . എന്‍.ഡി അപ്പച്ചന്‍ രാജിവെച്ച ഒഴിവിലാണ് ഇത്. അപ്പച്ചന്‍ സ്വന്തം നിലയില്‍ രാജി സമര്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.സ്വയം രാജിവച്ചതാണെന്ന് പറഞ്ഞ അപ്പച്ചന്‍ ബാക്കി കാര്യങ്ങള്‍ കെപിസിസി നേതൃത്വം പറയുമെന്ന് വെളിപ്പെടുത്തി.
വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ലഭിച്ച ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ ഐസക്ക് 13 വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
