പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഇന്നറിയാം; ടികെ ദേവകുമാറിന് സാധ്യത

ഹരിപ്പാട് മുന്‍ എംഎല്‍എ ടി കെ ദേവകുമാറിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങല്‍ മുന്‍ എംപി എ. സമ്പത്ത് അടക്കമുള്ളവര്‍ നേരത്തെ തന്നെ ചര്‍ച്ചയിലുണ്ടായിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനം ഉണ്ടാകും

author-image
Biju
New Update
devakumar

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിന്റെ പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ട്. 

ഹരിപ്പാട് മുന്‍ എംഎല്‍എ ടി കെ ദേവകുമാറിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങല്‍ മുന്‍ എംപി എ. സമ്പത്ത് അടക്കമുള്ളവര്‍ നേരത്തെ തന്നെ ചര്‍ച്ചയിലുണ്ടായിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനം ഉണ്ടാകും. 

ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഹര്‍ജിയില്‍ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.