മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി മാധവ മേനോന്‍ അന്തരിച്ചു

1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട

author-image
Biju
New Update
madhavamenon

തിരുവനന്തപുരം: മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി മാധവ മേനോന്‍ (96) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. 1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 'പീപ്പിള്‍ ഓഫ് ഇന്ത്യ' പ്രോജക്ടിന്റെ ഭാഗമായും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രാവിഡീയന്‍ ലിംഗ്വിസ്റ്റിക്‌സില്‍ സീനിയര്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു. 2022-ല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ആദ്യത്തെ 'കേരള പ്രഭ' പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.