അനധികൃതമായി ഓൺലൈൻ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുക: ഓട്ടോറിക്ഷ സൗഹ്യദ കൂട്ടായ്മ

ഓൺലൈൻ ഓട്ടോകളുടെ ചട്ടലംഘനം നടത്തിയുള്ള സർവീസ് കാരണം മോട്ടോർ വാഹനവകുപ്പ് അനുവദിച്ച് തന്നിരിക്കുന്ന പെർമിറ്റ് പ്രകാരം സംസ്ഥാനത്തെ നഗരങ്ങളിൽ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പരമ്പരാഗത ഓട്ടോ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ്.

author-image
Shyam Kopparambil
New Update
wdd

തൃക്കാക്കര: പെർമിറ്റ് മാനദണ്ഡങ്ങൾ ലംഘിച്ച് ഓൺലൈൻ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കാണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ല ഓട്ടോറിക്ഷ സൗഹ്യദ കൂട്ടായ്മ ജില്ലാ കളക്ടർ,ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ,ആർ.ടി.ഓ എന്നിവർക്ക് പരാതി നൽകി.എറണാകുളം ജില്ല ഓട്ടോറിക്ഷ സൗഹ്യദ കൂട്ടായ്മ പ്രസിഡന്റ്  സക്കരിയ അസിഫിന്റെ  നേതൃത്വത്തിലാണ് വിവേദനം നൽകിയത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കാക്കനാട് മാവേലിപുരത്തുള്ള ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഓഫിസിന് മുന്നിലേക്ക്  ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് നിവേദനം നൽകിയത്.  യൂബർ,ഓല തുടങ്ങിയ ഓൺ ലൈൻ ആപ് ഉപയോഗിച്ച്  അനധികൃതമായി  ഓൺ ലൈൻ ഓട്ടോ സർവീസ് ജില്ലയിൽ വ്യാപകമായതിനെ തുടർന്നായിരുന്നു ഇവർ പരാതിയുമായി രംഗത്തെത്തിയയത്. പ്രശ്‌നത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയതായി  സക്കരിയ അസിഫ് പറഞ്ഞു.വരും ദിവസങ്ങളിൽ പരിശോധനകൾ ആരംഭിക്കുമെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ   
പറഞ്ഞു.  ഓൺലൈൻ ഓട്ടോകളുടെ ചട്ടലംഘനം നടത്തിയുള്ള സർവീസ് കാരണം മോട്ടോർ വാഹനവകുപ്പ് അനുവദിച്ച് തന്നിരിക്കുന്ന പെർമിറ്റ് പ്രകാരം സംസ്ഥാനത്തെ നഗരങ്ങളിൽ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പരമ്പരാഗത ഓട്ടോ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ്. ഇങ്ങനെ സർവ്വീസ് നടത്തുന്ന ഓൺലൈൻ ഓട്ടോ വിവിധ സ്‌റ്റാൻഡുകളിൽ ഓട്ടം കാത്ത് കിടക്കുന്ന പരമ്പരാഗത ഓട്ടോതൊഴിലാളികളെ വെല്ലുവിളിച്ച് സ്‌റ്റാൻഡുകൾക്ക് മുൻപിൽ നിന്നും ട്രിപ്പുകൾ എടുക്കുന്നതും ഓട്ടോ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ഇവർ പറയുന്നു. പരമ്പരാഗത ഓട്ടോ തൊഴിലാളികൾക്ക് തൊഴിൽ മേഖലയിൽ സമാധാനപരമായി ഓട്ടോ ഓടിച്ച് ജീവിതം മുമ്പോട്ട് കൊണ്ട് പോകുവാൻ കഴി യാത്ത സ്ഥിതിയാണ് ഉള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടി. 

 

 

 


 

kochi auto kakkanad auto latst news RTO Auto Driver kakkanad news