കേരളത്തില്‍ ബസുകള്‍ പിടിച്ചെടുക്കുന്ന നടപടി തമിഴ്നാട് നിര്‍ത്തിവെച്ചു

കേരളത്തിലെ ബസുടമകളും തൊഴിലാളികളും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസുകള്‍ കേരളത്തിനുള്ളില്‍ നാളെ മുതല്‍ തടയുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ തീരുമാനം.

author-image
Prana
New Update
x

Tamil Nadu agrees to allow inter-state tourist buses from Kerala on roads

Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തില്‍ നിന്നുള്ള ഇന്റര്‍സ്റ്റേറ്റ് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുക്കുന്ന നടപടി തമിഴ്നാട് നിര്‍ത്തിവെച്ചു. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കിയാല്‍ അവ വിട്ടു നല്‍കാനും ധാരണയായിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞു യാത്രക്കാരെ ഇറക്കി വിടുന്നതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ബസുടമകളും തൊഴിലാളികളും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസുകള്‍ കേരളത്തിനുള്ളില്‍ നാളെ മുതല്‍ തടയുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ തീരുമാനം.എന്നാല്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ബസുകള്‍ തമിഴ്നാട്ടില്‍ പിടിക്കുന്നത് തുടരും. ഇതിനെതിരെ ബസുടമകള്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. നികുതിയെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്നാട് തടഞ്ഞത്. തമിഴ്നാട് നാഗര്‍കോവില്‍ ഭാഗത്തായാണ് ബസ് തടഞ്ഞത്.

 

kerala bus