കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം; തമിഴ്‍നാട് സ്വദേശിക്ക് ദാരുണാന്ത്യം

സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം

author-image
Vishnupriya
New Update
rajendran

മരണപ്പെട്ട രാജേന്ദ്രൻ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം. ഒരു മരണം. തമിഴ്‍നാട് സ്വദേശിയായ രാജേന്ദ്രൻ(43) എന്ന തൊഴിലാളിയാണ് മരിച്ചത്. പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം. സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.

perunthalmanna explossion