തമിഴ്നാട് വെല്ലൂരിൽ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് ഏഴ് പേർക്ക് ​ഗുരുതര പരിക്ക്

വെല്ലൂരിൽ ശിവരാത്രിക്കു പിറ്റേന്നു നടത്തുന്ന ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമായ മായാന കൊല്ലൈയ്ക്കിടെയാണ് അപകടം

author-image
Vineeth Sudhakar
New Update
IMG_2603

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് ഏഴ് പേർക്ക് ​ഗുരുതര പരിക്ക്. വെല്ലൂരിൽ ശിവരാത്രിക്കു പിറ്റേന്നു നടത്തുന്ന ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമായ മായാന കൊല്ലൈയ്ക്കിടെയാണ് അപകടം.
വെല്ലൂർ, കാട്പാടി പ്രദേശത്ത് 60 അടി ഉയരമുള്ള രഥം ഭക്തർ വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. അടിയിൽ കുടുങ്ങിയ ഏഴുപേരെയും ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണ്