/kalakaumudi/media/media_files/2026/01/10/t-new-2026-01-10-19-18-09.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ, തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയില്‍ ഇസിജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ നല്‍കിയത്. ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ ഗുരുതര ആരോപണങ്ങളാണ് തന്ത്രിക്കെതിരെ എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ ബിജെപി നേതാക്കള്‍ തന്ത്രിയുടെ വീട്ടിലെത്തി. സൗഹൃദ സന്ദര്‍ശനമാണെന്ന് ബിജെപി നേതാവ് സന്ദീപ വചസ്പതി പറഞ്ഞു. എന്തുകൊണ്ടാണ് തിടുക്കപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം ഉയരുന്നുണ്ടെന്നും സന്ദീപ് വചസ്പതി പറഞ്ഞു. എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തത്. മന്ത്രിയെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്. എല്ലാ കുറ്റങ്ങളും തന്ത്രിയില്‍ ചുമത്തി മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
