taposh basumatary
കല്‍പ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കല്‍പ്പറ്റ - ഇരിട്ടി എന്നിവടങ്ങളില്‍ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്.