കോടികളുടെ നികുതി വെട്ടിപ്പ്: ആക്രി വ്യാപാരി അറസ്റ്റില്‍

30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസറാണ് അറസ്റ്റിലായത്.

author-image
Prana
New Update
sds

കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി അറസ്റ്റില്‍. 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസറാണ് അറസ്റ്റിലായത്. ജിഎസ്ടി വകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എണ്‍പതോളം വ്യാജ രജിസ്‌ട്രേഷനുകള്‍ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോടികളുടെ നികുതി വെട്ടിപ്പ് വിവരം പുറത്താവുന്നത്.
തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാസറിന്റെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ജിഎസ്ടി ഓഫീസില്‍ എത്തിച്ച നാസറിനെ വിശദമായി ചോദ്യംചെയ്തു.

scrap trader gst tax evasion palakkad Arrest