ദേശീയപാതയിലെ കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യു തോമസിൻറെ മാതാപിതാക്കൾക്കും പരുക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങവേയായിരുന്നു അപകടം നടന്നത്.

author-image
Vishnupriya
Updated On
New Update
beena

അപകടത്തിൽപ്പെട്ട ‌വാഹനം (ഇടത്), മരിച്ച ബീന (വലത്)

Listen to this article
0.75x 1x 1.5x
00:00 / 00:00

കോലഞ്ചേരി : ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. നടൻ മാത്യു തോമസിൻറെ  മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങവേയായിരുന്നു അപകടം നടന്നത്.

accident mathew thomas