/kalakaumudi/media/media_files/2025/07/03/zumba-kerala-2025-07-03-14-58-54.png)
പാലക്കാട് : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂള്‍ അധ്യാപകനായ ടി.കെ. അഷ്‌റഫിനെയാണ് അന്വേഷണവിധേയമായി മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.നടപടിയെടുത്തതായി കാണിച്ച് അധ്യാപകന് നല്‍കിയ കത്തിന്റെ പകര്‍പ്പ് വിദ്യാഭ്യാസവകുപ്പിനും കൈമാറിയതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.കഴിഞ്ഞദിവസമാണ് സൂംബ ഡാന്‍സിനെതിരെ ടി.കെ. അഷ്റഫ് സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ടത്.കുറിപ്പ് വിവാദമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.ഇരുപത്തിനാല് മണിക്കൂറിനുളളില്‍ നടപടിയെടുക്കണമെന്നായിരുന്നു കത്തില്‍.മൂന്ന് ദിവസത്തെ സമയം മാനേജ്‌മെന്റ് അവശ്യപ്പെട്ടിരുന്നു എന്നാല്‍ വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചില്ല.വ്യാഴാഴ്ച രാവിലെ സസ്പെന്‍ഡ് ചെയ്തതായുള്ള ഉത്തരവ് കൈമാറിയത്.