/kalakaumudi/media/media_files/2026/01/12/whatsap-2026-01-12-17-27-45.jpeg)
കൊച്ചി : കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കരിദിനമാചരിച്ചു. ഓഫീസുകളിലും സ്കൂളുകളിലും അധ്യാപകരും ജീവനക്കാരും ബാഡ്ജ് ധരിച്ചാണ് ഹാജരായത്. തുടർന്ന് എറണാകുളം കളക്ട്രേറ്റിൽ നടന്ന പ്രതിഷേധ പ്രകടനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. കെ. ജി.ഒ.എഫ് ജില്ലാ പ്രസിഡൻ്റ് എസ്. ബിമൽ അധ്യക്ഷത വഹിച്ചു. എഫ്. എസ്. ഇ. ടി. ഒ ജില്ലാ സെക്രട്ടറി ഡി. പി ദിപിൻ സ്വാഗതവും, കെ. ജി. ഒ .എ സംസ്ഥാന കമ്മിറ്റിയംഗം ആർ. രാജേഷ് നന്ദിയും പറഞ്ഞു.കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എസ് ഷാനിൽ,പ്രസിഡൻ്റ് കെ .എ അൻവർ, സംസ്ഥാന കമ്മിറ്റിയംഗം പി .ഡി സാജൻ, കെ .എസ് .ടി. എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡാൽമിയ തങ്കപ്പൻ, കെ .ജെ ഷൈൻ, പി .എം ഷൈനി, കെ .ജി .ഒ എ ജില്ലാ സെക്രട്ടറി സി. ആർ സോമൻ, സംസ്ഥാന കമ്മിറ്റിയംഗം ബി. ആർ വിജയ മോഹനൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. എ അനീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. എ രാജീവ്, കെ .കെ ശ്രീജേഷ്, ഹുസൈൻ പുതുവന, എ .കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയംഗം എം .പി രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
