/kalakaumudi/media/media_files/2025/01/03/ABDW2W2oX0gKdfzrrCkc.jpg)
ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃക്കാക്കര: നിഷേധിക്കപ്പെട്ട ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അദ്ധ്യാപക സർവ്വീസ് സംഘടന ജനുവരി 22 ന് നടത്തുന്ന സൂചനാ പണിമുടക്ക് നടത്തും.ഇന്നലെ കളക്ടറേറ്റ് പ്രധാന കവാടത്തിൽ നിന്നാരംഭിച്ച പ്രകടനവും,പൊതുയോഗവും ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ കൺവീനർ സി.എ അനീഷ്,ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, സെക്രട്ടറി യേറ്റംഗം ബിന്ദു രാജൻ,കെ.ജി.ഓ.എഫ് ജില്ലാ സെക്രട്ടറി ബിമൻ,ഹോചിമിൻ,രൂപേഷ് ,എം.എ അനൂപ് എന്നിവർ സംസാരിച്ചു.തുടർന്ന് സുചനാ പണിമുടക്ക് നോട്ടീസ് സമരസമിതി ജില്ലാ കൺവീനർ സി.എ അനീഷ് ഡെപ്പ്യൂട്ടി കളക്ടർ സിന്ധുവിന് നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
