/kalakaumudi/media/media_files/2025/04/22/WlyCNPItSeOMVDd8oVWB.jpeg)
തൃക്കാക്കര: തൃക്കാക്കര: ടെക്കികളുടെ സർഗശേഷി വിളിച്ചോതുന്ന തരംഗ് മൂന്നാം ദിവസത്തിലേക്ക്,
രണ്ടാം ദിവസമായ ഇന്നലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച നാടൻപാട്ട്, കഥാരചന, മെഹന്തി ആർട്ട്, ടീഷർട്ട് പെയിൻ്റിംഗ് തുടങ്ങിയ മത്സരയിനങ്ങൾ വിവിധ വേദികളിയായി നടന്നു. തിങ്കളാഴ്ച വൈകുന്നേരം ഇൻഫോപാർക്കിൽ കമ്പനികളുടെ വർണശബളമായ ഘോഷയാത്രയോടെ തുടങ്ങിയ കലോത്സവം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം വിനയ് ഫോർട്ട്, ഗായകൻ ഹിഷാം അബ്ദുൾ വഹാബ്, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, തൃക്കാക്കര നഗരസഭാ കൗൺസിലർ അബ്ദുൾ ഷാനാ തുടങ്ങിയവർ പങ്കെടുത്തു.ആദ്യ ദിനത്തിലെ മത്സരഫലങ്ങൾ പുറത്തുവന്നപ്പോൾ 80 പോയിൻ്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് മുന്നിട്ടു നിൽക്കുന്നു. 40 പോയിൻ്റുമായി ഇൻവൈസർ, വിപ്രോ എന്നീ കമ്പനികൾ രണ്ടാം സ്ഥാനം പങ്കിടുന്നു.
--
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
