/kalakaumudi/media/media_files/2025/05/13/hBYjgXbMNdVZ5XuLNBdi.jpg)
കൊച്ചി: പ്രോഗ്രസീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ടെക്കീസ് കലോത്സവം തരംഗിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി. കീ വാല്യു സോഫ്‌വെയർ സിസ്റ്റംസ് റണ്ണേഴ്‌സ് അപ്പായി. ടി.സി.എസ് 777,​ കീ വാല്യു 545,​ വിപ്രോ 400,​ ഇ.വൈ 350,​ ഐ.ബി.എം 310 എന്നിങ്ങനെയാണ് പോയിന്റുകൾ കരസ്ഥമാക്കിയത്. ഇൻഫോപാർക്ക് സ്‌ക്വയറിൽ ഒരുക്കിയിരിക്കുന്ന മെഗാ സ്റ്റേജിലായിരുന്നു അവസാന മത്സരങ്ങൾ നടന്നത്. കലാ മത്സരങ്ങൾ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ വിവിധ ടെക് കമ്പനികൾ മാറ്റുരച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
