ടെക്കീസ് കലോത്സവം : ടി.സി.എസ് മുന്നിൽ

പ്രോഗ്രസ്സീവ് ടെക്കീസ് ഇൻഫോപാർക്കുമായി സഹകരിച്ചു നടത്തുന്ന ടെക്കീസ് കലോത്സവം തരംഗ് സീസൺ 3 ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ  320 പോയിൻ്റുമായി   ടാറ്റാ കൺസൾട്ടൻസി സർവീസസ് മുന്നിട്ടു നിൽക്കുന്നു

author-image
Shyam Kopparambil
New Update
A

തൃക്കാക്കര : പ്രോഗ്രസ്സീവ് ടെക്കീസ് ഇൻഫോപാർക്കുമായി സഹകരിച്ചു നടത്തുന്ന ടെക്കീസ് കലോത്സവം തരംഗ് സീസൺ 3 ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ  320 പോയിൻ്റുമായി   ടാറ്റാ കൺസൾട്ടൻസി സർവീസസ് മുന്നിട്ടു നിൽക്കുന്നു.300 പോയിൻ്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് രണ്ടാം സ്ഥാനത്തുണ്ട്. 205 പോയിൻ്റുമായി വിപ്രോയാണ് മൂന്നാമത്.
കലോത്സവത്തിൻ്റെ ആറാം ദിവസമായ തിങ്കളാഴ്ച തിരുവാതിര, ടാബ്ലോ, കഥക്, കുച്ചിപ്പുടി, സ്വരരാഗം, ഓയിൽ പെയിൻ്റിംഗ്, വാട്ടർ കളറിംഗ്, നെയിൽ ആർട്ട് എന്നീ മത്സരങ്ങൾ നടന്നു. ഏഴാം ദിവസമായ ചൊവ്വാഴ്ച സംഘഗാനം, വഞ്ചിപ്പാട്ട്, ഒപ്പന, അക്കപ്പെല്ലേ, വട്ടപ്പാട്ട്, സ്പോട്ട് കോറിയോ, കൊളാഷ്, ഡിജിറ്റൽ ആർട്ട് എന്നീ മത്സരങ്ങൾ നടക്കും.

kochi infopark