/kalakaumudi/media/media_files/2025/05/05/GRoEjA6uLEUa2Rf53SMY.jpeg)
തൃക്കാക്കര: അഖിലകേരള ടെക്കീസ് കലോത്സവം 'തരംഗ്' സീസൺ 3 യിൽ എട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ 605 പോയിൻ്റുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) മുന്നിട്ടു നിൽക്കുന്നു.485 പോയിൻ്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് രണ്ടാം സ്ഥാനത്തും 350 പോയിൻ്റുമായി വിപ്രോ മൂന്നാം സ്ഥാനത്തുമുണ്ട്.
കലോത്സവത്തിന്റെ പത്താം ദിവസമായ ഇന്നലെ അതുല്യ ഓഡിറ്റോറിയം, തപസ്യ ഹാൾ എന്നീ വേദികളിലായി മോഹിനിയാട്ടം, മിസ്റ്റർ ആൻഡ് മിസിസ്സ് ടെക്കി, ക്ലാസിക്കൽ മ്യൂസിക് (ഈസ്റ്റേൺ), ഫ്രീസ്റ്റെൽ സോളോ (തിമാറ്റിക്, നോൺ തിമാറ്റിക്) തുടങ്ങിയ മത്സരങ്ങൾ നടന്നു. പതിനൊന്നാം ദിവസമായ ഇന്ന് ഭരതനാട്യം, ക്വിസ്, പോസ്റ്റർ ഡിസൈനിംഗ്, സ്റ്റെപ് ആൻഡ് സിൻക്രോ എന്നീ മത്സരങ്ങൾ അരങ്ങേറും.