/kalakaumudi/media/media_files/2025/05/06/aPcA19eKvKZiagC5rwWS.jpeg)
തൃക്കാക്കര: പ്രോഗ്രസ്സീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ടെക്കീസ് കലോത്സവം 'തരംഗ്' അവസാന മൂന്നു ദിവസങ്ങളിലേക്ക് കടക്കുന്നു. ഇൻഫോപാർക്ക് സ്ക്വയറിൽ ഒരുക്കിയിരിക്കുന്ന മെഗാ സ്റ്റേജിലാണ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ മത്സരങ്ങൾ. ഗാനമേള, ഫാഷൻ ഷോ എന്നീ മത്സരങ്ങളാണ് ബുധനാഴ്ച നടക്കുക.
കലോത്സവത്തിൻ്റെ പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച ഭരതനാട്യം, ക്വിസ്, പോസ്റ്റർ ഡിസൈനിംഗ്, സ്റ്റെപ് ആൻഡ് സിൻക്രോ എന്നീ മത്സരങ്ങൾ നടന്നു. നിലവിലെ പോയിൻ്റ് നില പ്രകാരം 660 പോയിൻ്റുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ഒന്നാം സ്ഥാനത്ത് തുടരുന്നു.495 പോയിൻ്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് രണ്ടാം സ്ഥാനത്തും 350 പോയിൻ്റുമായി വിപ്രോ മൂന്നാം സ്ഥാനത്തുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
