/kalakaumudi/media/media_files/S7XHUXnAWsMvyegxeAxa.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഈ പോസ് മെഷീനുകൾ തകരാറിലായതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായി. കാർഡുടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മുടങ്ങിയ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടിയാതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു . ഈ പോസ് മെഷീനുകളിലെ സെർവറുകൾ തകരാറിലായതോടെയാണ് റേഷൻ വിതരണം മുടങ്ങിയത്. രാവിലെ 10 മണി മുതലാണ് തകരാറുകൾ തുടങ്ങിയത്.
മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് സെർവർ തടസ്സം നേരിട്ടത്. ബുധനാഴ്ചയാണ് ഈ മാസത്തെ അരി പല റേഷൻ കടകളിലും എത്തിയത്. കഴിഞ്ഞ രണ്ടുദിവസം പൊതു അവധിയായതിനാൽ ഇന്ന് റേഷൻ കടകളിൽ പൊതുജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. അതേസമയം, സെർവർ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.