കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സാങ്കേതികതകരാറിനെത്തുടര്‍ന്ന് ഷോര്‍ണൂരില്‍ പിടിച്ചിട്ടു. ഒന്നര മണിക്കൂറോളം ഷൊര്‍ണൂര്‍ പാലത്തിനു സമീപം ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. പ്രശ്‌നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതികപ്രശ്‌നം എന്താണെന്ന് വ്യക്തമല്ല.
വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബാറ്ററി തകരാര്‍ ഉണ്ടെന്നും, പുതിയ എന്‍ജിന്‍ വന്നശേഷമേ ട്രെയിന്‍ എടുക്കൂ എന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം എന്നും എന്നാല്‍ കൃത്യമായൊരു മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഒന്നര മണിക്കൂറോളം ഇപ്പോള്‍ തന്നെ വൈകിയതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും ഇതുമൂലം വൈകുന്നു.
സാങ്കേതികതകരാര്‍; വന്ദേഭാരത് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിട്ടു
ഒന്നര മണിക്കൂറോളം ഷൊര്‍ണൂര്‍ പാലത്തിനു സമീപം ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം.
New Update