/kalakaumudi/media/media_files/2025/12/23/whatsapp-ima-2025-12-23-17-20-17.jpeg)
തൃക്കാക്കര : രാജഗിരി ബിസിനസ് സ്‌കൂളും, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും സംയുക്തമായിസംഘടിപ്പിച്ച 'രാജഗിരി ടെക്‌നോ-ക്രിബ് 2025' സമാപിച്ചു.വിശ്വാസവും ആധുനിക സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന വേറിട്ട പുല്‍ക്കൂട് നിര്‍മ്മാണ മത്സരത്തിൽ രാജഗിരി എഞ്ചിനിയറിങ് കോളേജ് ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി ,
/filters:format(webp)/kalakaumudi/media/media_files/2025/12/23/what-2025-12-23-17-21-34.jpeg)
കെ.പി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയും കാഞ്ഞിരപ്പള്ളി, അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയും രണ്ടാം സ്ഥാനം പങ്കിട്ടു.വിജയികൾക്ക് രാജഗിരി ബിസിനസ്സ്കൂൾ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സമ്മാനദാനംനിർവഹിച്ചു. കോളേജിലെ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നൊവേഷന്‍ കൗണ്‍സില്‍, കെ.സി.വൈ.എം, കേരള ജീസസ് യൂത്ത് മൂവ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരത്തിന് വേദിയൊരുക്കിയത്. കേരളത്തിന് അകത്തും പുറത്തു നിന്നുമുള്ള വിവിധ കലാലയങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
