തിരഞ്ഞെടുപ്പ് പ്രചാരണം; രേവന്ത് റെഡ്ഡി ബുധനാഴ്ച വയനാട്ടില്‍

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രേവന്ത് റെഡ്ഡി എത്തുന്നത്.  

author-image
anumol ps
New Update
revanth

രേവന്ത് റെഡ്ഡി, രാഹുല്‍ ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കല്‍പ്പറ്റ:തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബുധനാഴ്ച വയനാട്ടിലെത്തും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രേവന്ത് റെഡ്ഡി എത്തുന്നത്.  
രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രേവന്ത് ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയോടെ കല്‍പ്പറ്റയിലെത്തും.

വൈകുന്നേരം മൂന്നിന് കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയില്‍ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. തുടര്‍ന്ന് നാലിന് മേപ്പാടി ടൗണില്‍ സംഘടിപ്പിക്കുന്ന ജാഥയും ഉദ്ഘാടനം ചെയ്യും. അഞ്ചിന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതു പരിപാടിയിലും രേവന്ത് പങ്കെടുക്കും.

 

Revanth Reddy Telangana cm wayanad loksabha election 2024