ചുട്ടുപ്പൊള്ളി കേരളം; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലേർട്ട്

കേരളതീരത്ത് ഉയർന്ന് തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

author-image
Greeshma Rakesh
New Update
temperature

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് വെള്ളിയാവ്ച പാലക്കാട് രേഖപ്പെടുത്തിയത്. 40 °C ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. 2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 °C ചൂട് രേഖപ്പെടുത്തുന്നത്.അതേസമയം കേരളതീരത്ത് ഉയർന്ന് തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

 

kerala yellow alert high temperature