കനത്ത ചൂട്; തൃശ്ശൂരിൽ 40 ഡിഗ്രി ചൂട്, 10 ജില്ലകളിൽ യെല്ലോ അലെർട്ട്

ഇന്ന് മുതൽ മുതൽ ശനിയാഴ്ച വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി

author-image
Rajesh T L
New Update
temperature

കനത്ത ചുട്. പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

വേനൽ കടുത്തു . സംസ്ഥാനത്ത് അതീവ ചൂടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ മുതൽ ശനിയാഴ്ച വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി . മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു .

 കഴിഞ്ഞ ദിവസങ്ങളേക്കാൾ വരും ദിവസങ്ങളിൽ , കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും അതായത് സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 ഉയർന്നു വരുന്ന താപനിലയും കാലാവസ്ഥ വ്യതിയാനങ്ങളും ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥ ആയിരിക്കുര്ന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി . 

kerala Temperature Rise Climate Change trissur