പത്തു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

മഹേഷിന്റെയും ശ്രീക്കുട്ടിയുടെയും ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ദില്‍ഷിത ശുചിമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

author-image
Prana
New Update
asfd

Rep. Img.

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോടാണ് സംഭവം. മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ പത്തു വയസ്സുകാരിയായ മകള്‍ ദില്‍ഷിതയാണ് മരിച്ചത്. കുട്ടിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദില്‍ഷിത. മഹേഷിന്റെയും ശ്രീക്കുട്ടിയുടെയും ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ദില്‍ഷിത ശുചിമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശുചിമുറി തുറന്നുനോക്കുമ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വെള്ളനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ആര്യനാട് പൊലിസ് കേസെടുത്തിട്ടുണ്ട്.

suicide