ടെൻപിൻ ബൗളിംഗ് ചാമ്പ്യൻഷിപ്പ്. കേരള ടീമിൽ 11 പേർ.

ബംഗളുരുവിൽ നടക്കുന്ന  33 -മത് ദേശിയ ടെൻപിൻ ബൗളിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പുരുഷ- വനിത വിഭാഗത്തിൽ 11പേർ മത്സരിക്കുമെന്ന് ടെൻപിൻ ബൗളിംഗ് അസോസിയേഷൻ കേരള പ്രസിഡൻ്റ് ജോതിഷ് ജോസഫ് പറഞ്ഞു

author-image
Shyam
New Update
cdc

പുതിയ ജഴ്സിയിൽ ടെൻപിൻ ബൗളിംഗ് കേരള ടീം.

# മത്സരം നവംബർ 23 മുതൽ ബംഗളുരുവിൽ.

കൊച്ചി: ബംഗളുരുവിൽ നടക്കുന്ന  33 -മത് ദേശിയ ടെൻപിൻ ബൗളിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പുരുഷ- വനിത വിഭാഗത്തിൽ 11പേർ മത്സരിക്കുമെന്ന് ടെൻപിൻ ബൗളിംഗ് അസോസിയേഷൻ കേരള പ്രസിഡൻ്റ് ജോതിഷ് ജോസഫ് പറഞ്ഞു.ഈ മാസം 23  മുതൽ മുതലാണ് മത്സരങ്ങൾ നടക്കുന്നത്.വനിത വിഭാഗത്തിൽ സുചിത സുനിൽകുമാർ,രേഷ്‌മ കേശവൻ എന്നിവരും പുരുഷ വിഭാഗത്തിൽ എൻ.എച്ച്.ഷമീദ്,ജോതിഷ് ജോസഫ്,നഹാസ് അഹമ്മദ്,ഷാബിൻ ഇബ്രാഹിം,കെ.വി.വിനീഷ്,എ.എൽ. ശ്രീനിവാസൻ,അലി ഉവൈസ്,അമിത് ഉപാധ്യായ്,അജി വർഗീസ് എന്നിവരും  പങ്കെടുക്കും.ടെൻപിൻ ബൗളിങ് ഫെഡറേഷൻ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ വിവിധ റാങ്കിങ് ടൂർണമെൻ്റുകളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ദേശീയ തലത്തിൽ യോഗ്യത നേടിയവരാണ്  ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കൊച്ചി ലുലു ഫൺട്യൂറയാണ് കേരള ടീമിൻ്റെ ഔദ്യോഗിക സ്പോൺസർ. ടെൻപിൻ ബൗളിംഗ് അസോസിയേഷൻ കേരള ഭാരവാഹികളായ എൻ.എച്ച്.ഷെമീദ്, ജോസഫ് ചിറ്റിലപ്പിള്ളി,ലുലു റിജിയണൽ മാനേജർ എം.മണികണ്ഠൻ, ടീം അംഗങ്ങളും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.

kerala sports