കുടുംബശ്രീയുടെ പത്തിലയ്ക്ക് തുടക്കം

2025 മാർച്ച് 31 നു മുൻപ് മാലിന്യമുക്തം നവകേരളം പ്രഖ്യാപനം സാധ്യമാക്കുന്നതിനു ക്യാമ്പെയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടി കൊച്ചി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ സവിംധനങ്ങളുടെ സമ്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ശക്തമായ ക്യാമ്പെയിൻ ആണ് ശില്പശാലയുടെ ഉദ്ദേശ്യം.  

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന കർക്കിടക ഫെസ്റ്റ് പത്തിലയ്ക്ക് തുടക്കം. കാക്കനാട് സിവിൽ സ്റ്റേഷ൯ അങ്കണത്തിൽ  ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പത്തില ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 2 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗത ആരോഗ്യ ഭക്ഷ്യ വിപണന മേളയിൽ കർക്കിടക കഞ്ഞി, പത്തില തോരൻ, വിവിധ പായസങ്ങൾ, മറ്റ് ആരോഗ്യ ദായക വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ മുതലായവയുടെ പ്രദർശനവും വില്പനയുമുണ്ട്.

മേളയോടനുബന്ധിച്ച് കുടുംബശ്രീ ബ്രാൻഡിൽ കർക്കിടക കഞ്ഞിക്കൂട്ട് പ്രൊഡക്റ്റ് ലോഞ്ചും ജില്ലാ കളക്ടർ  നിർവഹിച്ചു . ഇതോടൊപ്പം FNHW - ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം – ക്യാമ്പയിന്റെ ഭാഗമായി  പത്തിലകളുടെ വിശദാംശങ്ങളുൾപ്പെടുന്ന പ്രദർശനവുമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ശർമിള മേരി ജോസഫ് ഫെസ്റ്റ് സന്ദർശിച്ചു.
കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ മാലിന്യ മുക്തം നവകേരളം  ശില്പശാല

2025 മാർച്ച് 31 നു മുൻപ് മാലിന്യമുക്തം നവകേരളം പ്രഖ്യാപനം സാധ്യമാക്കുന്നതിനു ക്യാമ്പെയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടി കൊച്ചി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ സവിംധനങ്ങളുടെ സമ്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ശക്തമായ ക്യാമ്പെയിൻ ആണ് ശില്പശാലയുടെ ഉദ്ദേശ്യം.  

കൗൺസിൽ ഹാളിൽ നടന്ന ശില്പശാല മേയർ അഡ്വ എം. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് കമ്മിറ്റി അംഗം കൗൺസിലർ  സോണി കെ.  ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ നഗരസഭയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും നേട്ടങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ക്ലീൻ സിറ്റി മാനേജർമാരായ സുധീഷ് , സിനി എന്നിവർ വിഷയാവതരണം നടത്തി. ക്യാമ്പെയിൻ സെക്രട്ടറിയേട്ട് സംസ്ഥാന കമ്മിറ്റി അംഗം എ.സതീഷ് ശില്പശാലയുടെ ലക്ഷ്യങ്ങളും ക്യാമ്പെയിൻ പ്രവർത്തനങ്ങളും എങ്ങനെ നടപ്പിലാക്കാമെന്നു വിശദീകരിച്ചു. കില കോർഡിനേറ്റർമാരായ കെ.ജി. സുധീർ, ടി.എസ്. മാധവൻ, കെഎസ്ഡബ്ല്യുഎംപി സോഷ്യൽ എക്സ്പേർട്ട് വിനു, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിസ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ രേവതി എന്നിവർ ക്ലാസ്സുകൾ എടുത്തു. റസിഡൻസ്  അസോസിയേഷൻ ജില്ലാ ഭാരവാഹി രംഗനാഥ പ്രഭു, കെഎസ്ഡബ്ല്യുഎംപി എഞ്ചിനീയർ എസ്. ഗ്രിഗറി, ഹെൽത്ത് ഇ൯സ്പെക്ട൪മാ൪, ജൂനിയ൪ ഹെൽത്ത് ഇ൯സ്പെക്ട൪മാ൪, ഹരിതകർമസേനയടെയും ഹരിത സഹായ സംഘത്തിന്റെയും പ്രതിനിധികൾ, തൊഴിലാളികൾ,സി.ഡി.എസ് പ്രതിനിധികൾ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവ൪ പങ്കെടുത്തു.

kakkanad kakkanad news