തെരുവുനായയുടെ കടിയേറ്റ് മരിച്ച കുട്ടിക്ക് പേവിഷബാധയെന്ന് പരിശോദനഫലം

പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ രക്ത സാംപിളും നട്ടെല്ലില്‍നിന്നു കുത്തിയെടുത്ത നീരിന്റെ സാംപിളും പുണെ എന്‍ഐവിയിലാണു പരിശോധന നടത്തിയത്.

author-image
Sneha SB
New Update
RABIS RAHITH

കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം വന്നു.തമിഴ്‌നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകന്‍ ഹാരിത്തിന്റെ (5) പരിശോദനഫലമാണ് വന്നത്.പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചു.കുട്ടിയുടെ രക്ത സാംപിളും നട്ടെല്ലില്‍നിന്നു കുത്തിയെടുത്ത നീരിന്റെ സാംപിളും പുണെ എന്‍ഐവിയിലാണു പരിശോധന നടത്തിയത്.മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ചാണ് തെരുവുനായയുടെ കടിയേറ്റത്.ഹാരിത്തിന് ആദ്യത്തെ മൂന്ന് കുത്തിവയ്പ്പുകളും എടുത്തിരുന്നു.ഇതിനിടെ കുട്ടിക്ക് പനിയും ഉമിനീര്‍ ഇറക്കാനുളള ബുദ്ധിമുട്ടും ഉണ്ടായതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്.കഴിഞ്ഞ ശനിയാഴ്ചയാണു കുട്ടി മരിച്ചത്.

 

death rabies