/kalakaumudi/media/media_files/2025/10/04/cold-2025-10-04-17-49-30.jpg)
തിരുവനന്തപുരം: സംസ്ഥാനത്തും കോള്‍ഡ്രിഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി. മരുന്നിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍ 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഈ ബാച്ച് മരുന്നിന്റെ വില്‍പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കെ.എം.എസ്.സി.എല്‍. വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു.
ചുമമരുന്ന് കഴിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു.