/kalakaumudi/media/media_files/2026/02/25/ambla-2026-02-25-14-11-03.jpg)
ശ്രീകാര്യം: അലത്തറ തൈക്കാട്ടുകോണം മഹാദേവ ചാമുണ്ഡിദേവി ക്ഷേത്രത്തിലെ പുണ്യാഹഉത്സവത്തിന്റെ ഭാഗമായി ഇന്ന് പൊങ്കാല നടക്കും. ക്ഷേത്ര തന്ത്രി അലത്തറ രാജൻ തന്ത്രികൾ പൊങ്കാല അടുപ്പിൽ തീ ജ്വലിപ്പിക്കും.
പൊങ്കാല അർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്ര തന്ത്രി അറിയിച്ചു. ഉത്സവം നാളെ സമാപിക്കും.
ഇന്ന് രാവിലെ 9.30 ന് പൊങ്കാല രാത്രി 8 ന് പള്ളിവേട്ട, നാളെ രാവിലെ 8.30 ന് കലശപൂജ, 3 മണി മുതൽ പുണ്യാഹ ഘോഷയാത്ര, 5 ന് താലപ്പൊലി, രാത്രി 10 ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്,
ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നും രാത്രി 7.30 നും അന്നദാനം ഉത്സവത്തിന്റെ ഭാഗമായി പുതുവൽ ജംക്ഷൻ മുതൽ അലത്തറവരെ വൈദ്യുതി ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
