താമരശേരി ഷഹബാസ് വധം: പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി

കോഴിക്കോട് പ്രതികളായ വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് നിര്‍ദേശം

author-image
Sneha SB
New Update
SHAHABAZ CASE

എറണാകുളം : താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യം നല്‍കണമെന്ന് കേരളാ ഹൈക്കോടതി നിര്‍ദേശം. പ്രതികളായ വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് നിര്‍ദേശം. പ്രതികളായ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കാനും താമരശ്ശേരി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.ഷഹബാസ് കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പ്രതി ചേര്‍ത്തുള്ളതാണ് കുറ്റപത്രം.പ്രതികളായ കുട്ടികളുടെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ഷഹബാസിന്റെ കുടുംബത്തിന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ വ്യക്തത വരുത്തും.മാര്‍ച്ച് ഒന്നിനാണ് സഹപാഠികളുടെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്.ഇന്‍സ്റ്റഗ്രാം ചാറ്റുള്‍പ്പെടെയുളള തെളിവുകള്‍ ലഭിച്ചിരുന്നു.

kerala highcourt