17ാം തിയതിയാണ് ഇവര്‍ ഹോട്ടലില്‍ റൂം എടുത്തത്

സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Biju
New Update
pp

thampanoor

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.  

സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

17ാം തിയതിയാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഇവര്‍ ഹോട്ടലില്‍ റൂം എടുത്തത്. ഇന്ന് രാവിലെ ഇവര്‍ക്ക് കാപ്പിയുമായി എത്തിയ ഹോട്ടല്‍ ജീവനക്കാര്‍ എത്ര വിളിച്ചിട്ടും റൂം തുറന്നിരുന്നില്ല. പിന്നാലെ ജീവനക്കാര്‍ കതക് തകര്‍ത്ത് റൂമില്‍ കയറിയപ്പോഴാണ് സഹോദരിയെ കട്ടിലില്‍ മരിച്ച നിലയിലും സഹോദരനെ കെട്ടിതൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

റൂമില്‍ നിന്ന് അത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ ഉണ്ടായിരുന്നിട്ടും തങ്ങള്‍ അനാഥരെപ്പോലെയാണെന്നും വീടും ജോലിയുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഒപ്പം മഹാരാഷ്ട്രയില്‍ നിന്ന് ബന്ധുക്കള്‍ വന്നാല്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുക്കരുതെന്നും കുറിപ്പിലുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സാര്‍ത്ഥമാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഹോട്ടലില്‍ നല്‍കിയ വിവരം. 

ഇന്നലെ വൈകിട്ടും പുറത്ത് പോയി വന്ന ഇവര്‍ രാവിലത്തേക്ക് ഭക്ഷണം ഓര്‍ഡര്‍. പോലീസ് അന്വേഷണം ആരംഭിച്ചു.