/kalakaumudi/media/media_files/2025/12/13/r-sreelekha-2025-12-13-14-38-30.jpg)
കന്നി പോരാട്ടത്തിൽ മിന്നും ജയം നേടാൻ കഴിഞ്ഞ സന്തോഷത്തിലാണ് മുൻ ഡി ജി പി യും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വലിയരീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ശ്രീലേഖ വിജയിച്ചത് .
ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് വലിയ വിജയമാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും എന്നത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ വരാന്‍ പോകുന്നു എന്നതിന്റെ അഭിമാനവും ചാരിതാര്‍ഥ്യവും കൂടിയുണ്ട്.
വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും ശബരിമല ശാസ്താവിനോടും അനന്തപത്മനാഭനോടും നന്ദി.'- ശ്രീലേഖ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
