വൈക്കം സത്യാഗ്രഹ സമാപനത്തിന്റെ നൂറാം വാർഷികം കെ പി സി സി യുടെ നേതൃത്വത്തിൽ നാളെ ആഘോഷിക്കും

സത്യാഗ്രഹത്തിന്റെ ഭാഗമായി 2023 മുതൽ കെ പി സി സി യുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു .നൂറാം വാർഷികത്തിന്റെ ഉദ്‌ഘാടനം 2023 മാർച്ച് 30 ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് നിർവഹിച്ചത് .

author-image
Devina
New Update
vaikkom

തിരുവനന്തപുരം :വൈക്കം സത്യാഗ്രഹ സമാപനത്തിന്റെ നൂറാം വാർഷികം കെ പി സി സി യുടെ നേതൃത്വത്തിൽ നാളെ വൈക്കത്തു ആഘോഷിക്കുമെന്നു പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു .

2 .30 ന് വൈക്കം സത്യാഗ്രഹ സ്മാരകഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും .

രാഷ്ട്രീയകാര്യ സമിതിഅംഗങ്ങൾ ,കെ പി സി സി ഭാരവാഹികൾ ,എം പി മാർ ,എം എൽ എ മാർ തുടങ്ങിയവർ പങ്കെടുക്കും .

സത്യാഗ്രഹത്തിന്റെ ഭാഗമായി 2023 മുതൽ കെ പി സി സി യുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു .

നൂറാം വാർഷികത്തിന്റെ ഉദ്‌ഘാടനം 2023 മാർച്ച് 30 ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് നിർവഹിച്ചത് .