/kalakaumudi/media/media_files/2025/12/31/niyamasabhaaaaaaaaaaa-2025-12-31-16-46-49.jpg)
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതൽ. നിയമസഭ വിളിച്ചു ചേർക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തു.
തലശ്ശേരിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച് സ്ഥാപിക്കും.
തലശ്ശേരി കോടതി സമുച്ചയത്തിന്റെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാൻ അനുമതി നൽകി.
ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു.
കെട്ടിടത്തിന്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
