/kalakaumudi/media/media_files/2026/01/27/chenkal-2026-01-27-13-37-25.jpg)
മഹേശ്വരം ശ്രീ ശിവപാർവ്വതിക്ഷേത്രത്തിൽ കേരളത്തിൽ ആദ്യമായി ഏഴാമതും അതിരുദ്ര മഹായജ്ഞം 2026 ഫെബ്രുവരി 2 മുതൽ 15 വരെ നടക്കുന്നു.
സർവ്വചരാചരങ്ങളുടെയും പരമപിതാവും പ്രപഞ്ചനാഥനുമായ ഉമാമഹേശ്വരനെ പ്രീതിപ്പെടുത്തുവാനുള്ള അതിശ്രേഷ്ഠമായ മഹാമന്ത്രമാണ് ചതുർവേദങ്ങളിൽ യജുർവേദത്തിലെ ശ്രീരുദ്രമഹാമന്ത്രം.
മഹാദേവനെ പ്രസാദിപ്പിക്കുന്നതിലേക്കായി ബ്രഹ്മാവ് വളരെക്കാലത്തെ തപസ്‌സിനുശേഷം ബ്രഹ്മദേവന്റെ ആജ്ഞാപ്രകാരം അഘോരഋഷിയാൽ നിർമ്മിച്ചതാണ് ശ്രീരുദ്രമഹാമന്ത്രം.
രുദ്രത്തിന്റെ ഒന്നാം ഭാഗം നമകം ആണ്. ഭൂമിയിലെ സകലജീവാത്മാക്കളെയും രുദ്രനായിക്കണ്ട് നമിക്കുകയാണ്.
രുദ്രൻ എന്നാൽ ദു:ഖത്തെ നശിപ്പിക്കുന്നവൻ മംഗളദായകൻ എന്നാണ്. രണ്ടാംഭാഗം ചമകം ആണ്.
ഒരു വ്യക്തിക്ക് വേണ്ടതെല്ലാം രുദ്രനായ മഹാദേവനോട് ചോദിക്കുന്നതാണ് ചമകം. വിദ്യ, ധനം, എന്നുവേണ്ട സകലവിധ പുരുഷാർത്ഥങ്ങളായ എല്ലാവിധ സൗഭാഗ്യങ്ങളെയും എനിക്ക് തരുമാറാകണമേ മഹാദേവ എന്ന പ്രാർത്ഥന ചെയ്യുന്നതാണ് ചമകം.
ശ്രീരുദ്രമന്ത്രം ആവർത്തിച്ച് ആവർത്തിച്ച് ജപിക്കുമ്പോൾ അതിരുദ്രമാകും.
ഈ പുണ്യകർമ്മം 1984 ൽ കേരളത്തിൽ ആദ്യമായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും 1998 ൽ മമ്മിയൂരും 2000 ൽ പാറശാല മഹാദേവക്ഷേത്രത്തിലും അതിരുദ്രമഹായജ്ഞം നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
