വെടിവച്ച കേസില്‍ പ്രതിയായ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍

എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച വനിതാ ഡോക്ടര്‍ ദീപ്തി മോള്‍ ജോസിനെയാണ് നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്

author-image
Prana
New Update
gunshot
Listen to this article
0.75x1x1.5x
00:00/ 00:00

വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ വീട്ടമ്മയെ വെടിവച്ച കേസില്‍ പ്രതിയായ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച വനിതാ ഡോക്ടര്‍ ദീപ്തി മോള്‍ ജോസിനെയാണ് നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പ്രതിയായ ഡോക്ടറുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വഞ്ചിയൂര്‍ സ്വദേശി സുജിത്തിനെതിരെ എടുത്ത കേസ് കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്.തന്റെ മുന്‍ സുഹൃത്തായ വഞ്ചിയൂര്‍ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമാണ് ദീപ്തി മോള്‍ ജോസിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും കാറുമാണ് പ്രതിയിലേക്കെത്താന്‍ പോലീസിന് സഹായകമായത്.കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീട്ടമ്മയെ വഞ്ചിയൂരിലെ വീട്ടില്‍ കയറി ദീപ്തി വെടിവച്ചത്. കൃത്യത്തിനു ശേഷം ഉടന്‍ തന്നെ പ്രതി കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

police custody