കൊല്ലം : പുനലൂർകൊല്ലംപാതയിൽറെയിൽവേട്രാക്കിൽപോസ്റ്റ്ഇട്ടത്ട്രെയിൻഅട്ടിമറിക്കാനെന്ന്പ്രതികൾമൊഴിനൽകി. യാത്രക്കാരെകൊലപ്പെടുത്തുന്നതിനായിആണ്പ്രതികൾഇങ്ങനെചെയ്തത്എന്ന്എഫ്ഐ ആറിൽപറയുന്നു. . ശനിയാഴ്ച പുലർച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്.
സംഭവത്തിൽ ഇളമ്പള്ളൂർ സ്വദേശി അരുൺ (39), പെരുമ്പുഴ പാലപൊയ്‌ക സ്വദേശി രാജേഷ് (33) എന്നിവർ കഴിഞ്ഞ ദിവസം പിടിയിൽആയിരുന്നു. പെരുമ്പുഴബാറിന്സമീപത്തെഒഴിഞ്ഞവീട്ടിൽനിന്നാണ്പ്രതികളെകണ്ടെത്തിയത്.
ഭാരതീയ ന്യായ സംഹിതയിലെ 320–ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വിമാനം, ട്രെയിൻ, കപ്പൽ തുടങ്ങിയ യാത്രാ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഈ വകുപ്പിൽ പ്രതിപാദിക്കുന്നത്. ഇത്കൂടാതെറെയിൽവേആക്ട് പ്രകാരമുള്ളവകുപ്പുകളുംഇവർക്കെതിരെചുമത്തിയിട്ടുണ്ട്.
ഒട്ടേറെകേസുകളിൽഇരുവരുംപ്രതികൾആണെന്ന്പൊലീസ്പറയുന്നു. ഇന്ന്പ്രതികളെസ്ഥലത്തെത്തിച്ചു തെളിവെടുപ്പ്നടത്തി. കഴിഞ്ഞ ദിവസം സമീപവാസിയായ യുവാവാണ് റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചിരിക്കുന്നത് കണ്ടത്. യുവാവ്ഉടൻതന്നെകുണ്ടറഈസ്റ്റ്റെയിൽവേസ്റ്റേഷനിലെഗേറ്റ്കീപ്പർ ആനന്ദിനെ വിവരം അറിയിച്ചു. ആനന്ദ് അറിയിച്ചത് അനുസരിച്ച് റെയിൽവേ പൊലീസും എഴുകോൺ പൊലീസും സ്ഥലത്തെത്തി പോസ്റ്റ്മാറ്റി. ന്നീട് 3.30ന് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിയ ആർപിഎഫ്, കുണ്ടറ പൊലീസ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽപോസ്റ്റിന്റെഇരുമ്പ്ഭാഗംട്രാക്കിൽകിടക്കുന്നത്കണ്ടത്. ഇതോടെയാണ് അട്ടിമറി ശ്രമം നടന്നതായി സംശയം ഉയർന്നതും അന്വേഷണം ഊർജിതപ്പെടുത്തിയതും. പോസ്റ്റ് ട്രാക്കിൽ നിന്ന് മാറ്റി മിനിറ്റുകൾക്കുള്ളിൽ തിരുനെൽവേലി - പാലരുവി എക്സ്പ്രസ് ഇതുവഴി കടന്ന് പോയിരുന്നു. പോസ്റ്റിന്റെഇരുമ്പ്ഭാഗംമോഷ്ടിക്കാനാണ്പോസ്റ്റ്ട്രാക്കിൽവച്ചതെന്ന്പ്രതികൾപൊലീസിന്മൊഴിനൽകി.