ബസ് കണ്ടക്ടറെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

പെണ്‍ സുഹൃത്തിനെ കളിയാക്കിയതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം.

author-image
Prana
New Update
prathi minoop
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി കളമശേരിയില്‍ ബസില്‍ കയറി യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍(34)ആണ് കൊല്ലപ്പെട്ടത്. പെണ്‍ സുഹൃത്തിനെ കളിയാക്കിയതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.
മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം. ബസ് കളമശേരി എച്ച്എംടി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രതി ബസില്‍ ചാടിക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ഇതിന് പിന്നാലെ ഓടി രക്ഷപെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.

kalamassery murder Arrest