മദ്യത്തിന് പേരും ലോഗോയും ക്ഷണിക്കുന്ന നടപടി മദ്യം ഉപയോഗിക്കാനുള്ള പ്രേരണയാകും ;ഹൈക്കോടതി

ദ്യത്തിന് പേരും ലോഗോയും ക്ഷണിക്കുന്ന നടപടി മദ്യം ഉപയോഗിക്കാനുള്ള പ്രേരണയാകില്ലേ എന്നു ഹൈക്കോടതി ചോദിച്ചു.ഇക്കാര്യം ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകാനും നിർദേശം നൽകി.

author-image
Devina
New Update
logo

കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിക്കുന്ന നടപടി മദ്യം ഉപയോഗിക്കാനുള്ള പ്രേരണയാകില്ലേ എന്നു ഹൈക്കോടതി ചോദിച്ചു. നേരിട്ട് ചെയ്യാനാകാത്തത് പരോക്ഷമായി ചെയ്യുന്നതു പോലെയുള്ള നടപടിയല്ലേ ഇതെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം;ശ്യാകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഇക്കാര്യം ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകാനും നിർദേശം നൽകി.

പൊതുമേഖലാ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റിലറീസ് നിർമ്മിക്കുന്ന പുതിയ വിദേശമദ്യം ബ്രാൻഡിന് പേരും ലോഗോയും നൽകാൻ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്റുകുര്യൻ ജോയ്, കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി എം.എം.സഞ്ജിവ് കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാത്പര്യഹർജിയാണ് പരിഗണിച്ചത്.